പൊക്കവും തടിയുമുള്ള പയ്യനെ പതിനാലുകാരി പരസ്യമായി ഉടുപ്പിന് പിടിച്ച് തല്ലി വീഴ്‌ത്തി; വീഡിയോ വൈറലായപ്പോൾ അറസ്റ്റ് ചെയ്ത വിദ്യാർത്ഥിനിക്ക് എട്ട് മാസം തടവ്.പതിനാലുകാരായ ആൺകുട്ടികൾ പെൺകുട്ടികളെ കമന്റടിക്കുന്നതിനെക്കുറിച്ച് നാമേറെ കേട്ടിട്ടുണ്ട്. എന്നാൽ 14 കാരിയായ പെൺകുട്ടി ആൺകുട്ടിയുടെ കരണത്തടിക്കുന്ന വാർത്തകൾ കേട്ടിട്ടുണ്ടോ? നമ്മുടെ കഥാനായികയായ ക്രോയ്‌ഡോണിലെ ന്യൂ അഡിങ്ടണിലുള്ള 14 കാരി അതേ പ്രായത്തിലുള്ള നീളവും തടിയുമുള്ള പയ്യനെ അവനെ ഉടുപ്പിന് പിടിച്ച് മുഖത്ത് നാലെണ്ണം പൊട്ടിച്ചാണ് വാർത്തകളിൽ നിറയുന്നത്. ഇതിന് പുറമെ അവനെ അസഭ്യം പറഞ്ഞ് വംശീയമായി അധിക്ഷേപിക്കുയും ചെയ്തു. എന്താണ് ഇതിന്റെ പുറകിലുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല. ഇതിന്റെ വീഡിയോ വൈറലാവുകയും അതിനെത്തുടർന്ന പെൺകുട്ടിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് ക്രോയ്‌ഡോൺ യൂത്ത് കോടതി പെൺകുട്ടിയെ ബുധനാഴ്ച എട്ട്മാസത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. ഫേസ്‌ബുക്കിൽ വൈറലായി പടർന്ന ഈ വീഡിയോ 2.7 മില്യൺ പേരായിരുന്നു കണ്ടിരുന്നത്.
തനിക്ക് തടവ് ശിക്ഷ കിട്ടിയെന്നറിഞ്ഞ് പെൺകുട്ടി കോടതിയിൽ വച്ച് തന്റെ രക്ഷിതാക്കളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയും ചെയ്തു. 14കാരനെ ക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയതിന്റെ പേരിലാണ് കോടതി പെൺകുട്ടിയെ ശിക്ഷിച്ചിരിക്കുന്നത്.കൂടാതെ പൊതുസ്ഥലത്ത് വച്ച് പയ്യനെതിരെ പെൺകുട്ടി അസഭ്യ വാക്കുകൾ വിളിച്ച് പറയുകയും ചെയ്തുവെന്ന് കോടതിയിൽ ബോധിപ്പിക്കപ്പെട്ടു. കഴിഞ്ഞയാഴ്ച ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ വളരെപ്പെട്ടെന്നാണ് വൈറലായത്. ഈ വീഡിയോ പൊലീസ് കണ്ടതിനെത്തുടർന്ന് പ്രസ്തു ദിവസം തന്നെ പെൺകുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രണത്തിന്റെ പേരിലാണ് പെൺകുട്ടിയുടെ മേൽ കേസ് ചാർജ് ചെയ്തിരിക്കുന്നത്.
TAGS:Comment,Crime,School Girl,