അച്ഛാ ദിന്‍ മമ്മൂട്ടിയുടെ പുതിയ സിനിമ Making




അച്ഛാ ദിന്‍
ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിനുശേഷം ജി. മാര്‍ത്താണ്‌ഡന്‍ സംവിധാനംചെയ്യുന്ന അച്ഛാ ദിന്‍ എറണാകുളത്ത്‌ ആരംഭിച്ചു. മമ്മൂട്ടിയാണ്‌ ദുര്‍ഗാപ്രസാദായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. നായിക പുതുമുഖമാണ്‌. മാനസി ശര്‍മ. ജമ്മു– കാഷ്‌മീര്‍ സ്വദേശിനിയായ മാനസി ശര്‍മ്മ ശീതള്‍ എന്ന കഥാപാത്രമായി മലയാളി പ്രേക്ഷകര്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെടുന്നു. മണിയന്‍പിള്ള രാജു, രഞ്‌ജി പണിക്കര്‍, കുഞ്ചന്‍, പി. ബാലചന്ദ്രന്‍, സുധീര്‍ കരമന, കിഷോര്‍, അബു സലിം, യാസിര്‍ സലിം, ചാലി പാലാ, ഷാനി, ജെയ്‌സ്‌, ഹരീഷ്‌, സാബു, ജയകൃഷ്‌ണന്‍, ഗോകുലന്‍ തുടങ്ങിയവരാണു മറ്റു പ്രമുഖ താരങ്ങള്‍.

 ഇമ്മാനുവല്‍, ലാസ്റ്റ്‌ സപ്പര്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം സിന്‍– സില്‍ സെല്ലുലോയ്‌ഡിന്റെ ബാനറില്‍ എസ്‌. ജോര്‍ജ്‌ നിര്‍മിക്കുന്ന അച്ഛാ ദിന്‍ ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ്‌. വേഷത്തിലും ഭാവത്തിലും അവതരണത്തിലും ദുര്‍ഗാപ്രസാദിന്റെ കഥാപാത്രം ഏറെ ജിജ്ഞാസ നല്‍കുമെന്ന്‌ തിരക്കഥാകൃത്ത്‌ വിജീഷ്‌ എ.സി അഭിപ്രായപ്പെട്ടു. ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വിജീഷ്‌ എ.സിയാണ്‌ അച്ഛാ ദിന്‍ എന്ന ഈ ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്‌. സന്തോഷ്‌ വര്‍മയുടെ വരികള്‍ക്ക്‌ ബിജിബാല്‍ സംഗീതം പകരുന്നു.