ഗൂഗിളിന്റെ പുതിയ ഇറങ്ങാനിരിക്കുന്ന വേര്‍ഷനാണ് ആന്‍ഡ്രോയിഡ് ഓറിയ 8.0. ഈ പുതിയ അപ്‌ഡേറ്റിന് ഒരുപാട് നല്ല ഫീച്ചറുകള്‍ ഉണ്ട്.
എന്നാല്‍ ഗൂഗിള്‍ ഇപ്പോള്‍ ആഡ്രോയിഡിന് ഒരു പുതിയ പതിപ്പുമായി എത്താന്‍ പോകുന്നു. ആന്‍ഡ്രോയിഡ് 8.0 എന്നാണ് ഇതിനെ പറയുന്നത്. എന്നാല്‍ ഇതിന്റെ പേര് Oreo അല്ലെങ്കില്‍ 'O' യില്‍ തുടങ്ങുന്ന മറ്റേതെങ്കിലും ആയിക്കുമെന്നു പറയപ്പെടുന്നു.
'Ventura Beat' എന്ന റിപ്പോര്‍ട്ടാണ് ആന്‍ഡ്രോയിഡ് 8.0 യെ കുറിച്ച് റിപ്പോര്‍ട്ട് ഇറക്കിയത്.
ഇംഗ്ലീഷ് അക്ഷരമാല എന്ന ക്രമത്തിലാണിത്. ഓറിയോ കമ്പനിയുമായി സഹകരിച്ച് ഗൂഗിള്‍ എര്‍ത്തിന്റെ
സഹകരണത്തോടെ അവതരിപ്പിച്ച ഒരു പുതിയ സ്‌പേസ് ഗെയിം ആന്‍ഡ്രോയിഡ് ഓറിയോയോക്കുളള മുന്നൊരുക്കമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കോപ്പി ലെസ് ഫീച്ചര്‍
കോപ്പി ലെസ് ഫീച്ചര്‍ എന്ന പുതിയ സവിശേഷതയാണ് ഗൂഗിള്‍ കൊണ്ടു വരാന്‍ പോകുന്നത്.
അതായത് ഒരു ആപ്പില്‍ നിന്നും മറ്റൊരു ആപ്പിലേക്ക് കട്ട് ചെയ്ച് പേസ്റ്റ് ചെയ്യുന്നു.
ഗൂഗിള്‍ മാപ്‌സ് അപ്‌ഗ്രേഡ്
ഇതിനു പുറമേ ഗൂഗിളും ഉപഭോക്താക്കള്‍ക്ക് സന്ദേശം അയയ്ക്കാന്‍ കൂടുതല്‍ സൗകര്യം ഒരുക്കുന്നു.
അതായത് ഗൂഗിള്‍ മാപ്പില്‍ തിരയുമ്പോള്‍ മേല്‍വിലാസവും അതില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന രീതിയില്‍ ആപ്‌ഗ്രേഡ് ചെയ്യാന്‍ പദ്ധതി ഇടുന്നു.
ഫിങ്കര്‍പ്രിന്റ് ഗസ്റ്റേഴ്‌സ്
സ്മാര്‍ട്ട്‌ഫോണിലെ സവിശേഷതകള്‍ വര്‍ദ്ധിപ്പിക്കാനായി ഫിങ്കര്‍പ്രിന്റ് ഗസ്റ്റേഴ്‌സ് എന്ന സവിശേഷതയുമായി എത്തുന്ന ഗൂഗിള്‍.
ആന്‍ഡ്രോയിഡ് ന്യൂഗട്ടിലെ ഉപയോഗങ്ങള്‍
ക്വിക് സെറ്റിംഗ്സ്
നൂഗറ്റിലെ ക്വിക് സെറ്റിംഗ്സ് ആവശ്യാനുസരണം മാറ്റാൻ സാധിക്കുന്നതാണ്. ക്വിക് സെറ്റിംഗ്സ് മാറ്റങ്ങൾ വരുത്താൻ ആദ്യം സ്‌ക്രീനിന്റെ മുകളിൽ നിന്ന് താഴോട്ടു സ്‌വൈപ്പ് ചെയ്യുക. അപ്പോൾ തെളിഞ്ഞു വരുന്ന നോട്ടിഫിക്കേഷൻ പാനലിനെ വീണ്ടും താഴോട്ടു വലിച്ച ശേഷം സെറ്റിംഗ്സ് ടോഗിൾ കണ്ടു പിടിക്കുക. അതിൽ കാണുന്ന 'എഡിറ്റ്' ബട്ടണിൽ അമർത്തിയ ശേഷം നിങ്ങൾക്ക് ക്വിക്ക് സെറ്റിംഗ്സ് ടൈലുകളിൽ മാറ്റങ്ങൾ വരുത്താം. ഇഷ്ട്ടാനുസരണം ടൈലുകൾ ഡ്രാഗ് ചെയ്തു ഇഷ്ട്ടമുള്ള സ്ഥലത്തു ക്രമീകരിക്കാം.
വേഗമേറിയ മൾട്ടിടാസ്കിങ്
നൂഗറ്റിലെ മൾട്ടിടാസ്കിങ് സംവിധാനം കൂടുതൽ വേഗമേറിയതാണ്. നാവിഗേഷൻ ബാറിലെ റീസൻറ് ബട്ടൺ (ചതുരം) രണ്ടു തവണ അമർത്തിയാൽ നിങ്ങൾ അവസാനം ഉപയോഗിച്ച അപ്പ്ലിക്കേഷനിലേക്കു വേഗത്തിൽ മാറാൻ സാധിക്കും.
മൾട്ടി വിന്ഡോ/സ്പ്ലിറ്റ് സ്‌ക്രീൻ ഉപയോഗം
നൂഗറ്റിൽ നമുക്ക് രണ്ടു അപ്പ്ളിക്കേഷനുകൾ ഒരേ സമയം ഒരേ സ്‌ക്രീനിൽ നിയന്ത്രിക്കാൻ സാധിക്കും. ഇതാണ് മൾട്ടിവിൻഡോ. ഇത് സ്ക്രീനിനു സമാന്തരമായും കുറുകെയും പ്രവർത്തിപ്പിക്കാൻ സാധിക്കും. ഓവർവ്യൂ ബട്ടണിൽ (ചതുരം) അമർത്തിപ്പിടിച്ചാൽ നിങ്ങള്ക്ക് മൾട്ടിടാസ്കിങ് സ്ക്രീൻ കാണാൻ സാധിക്കും. ശേഷം നിങ്ങൾക്ക് ആവശ്യമുള്ള ആപ്പ്ളിക്കേഷൻ വലിച്ചു സ്‌ക്രീനിന്റെ മുകൾ ഭാഗത്തു കൊണ്ട് വെച്ചാൽ ഈ ഫീച്ചർ പ്രവർത്തനസജ്ജമാകും. ഒരേ സമയം സ്‌ക്രീനിന്റെ മുകളിലും താഴെയും രണ്ടു വ്യത്യസ്‌തമായ ആപ്പ്ളിക്കേഷനുകൾ ഇതുവഴി പ്രവർത്തിപ്പിക്കാം. നടുക്ക് കാണുന്ന കറുത്ത വരയുടെ സഹായത്തോടെ നിങ്ങൾക്ക് വിന്ഡോയുടെ നീളം നിയന്ത്രിക്കാം.
മെസ്സേജ് നോട്ടിഫിക്കേഷനിൽ നിന്ന് തന്നെ പെട്ടെന്ന് മറുപടി അയക്കാം
ഇനി മെസ്സേജ് ആപ്പിൽ കയറി മെസ്സേജ് വായിച്ചു മറുപടി കൊടുക്കേണ്ട കാര്യമില്ല. നിങ്ങൾക്ക് മെസേജുകൾ നോട്ടിഫിക്കേഷൻ പാനലിൽ നിന്ന് തന്നെ വായിക്കുകയും അതിനു മറുപടി നൽകുകയും ചെയ്യാം. ഈ ഫീച്ചർ ഉപയോഗിക്കുവാൻ നിങ്ങൾക്ക് പുതൊയൊരു മെസ്സേജ് വരുമ്പോൾ ഫോണിന്റെ നോട്ടിഫിക്കേഷൻ പാനൽ താഴോട്ടു വലിക്കുക. വന്ന സന്ദേശം അവിടെ തെളിയും. ഇരുവിരൽ കൊണ്ട് സന്ദേശത്തിൽ അമർത്തി വലിച്ചാൽ റിപ്ലൈ ഓപ്‌ഷൻ തെളിഞ്ഞു വരും. നിങ്ങളുടെ മറുപടി അവിടെ ടൈപ്പ് ചെയ്തു അയക്കാം. മാത്രമല്ല സന്ദേശം മുഴുവൻ നോട്ടിഫിക്കേഷൻ പാനലിൽ നിന്ന് തന്നെ വായിക്കാനും ഈ ഫീച്ചർ സഹായിക്കുന്നു. സന്ദേശത്തിനു വലതു വശത്തുള്ള ചെറിയ ബട്ടൺ അമർത്തിയാൽ അതിനു സാധിക്കും. ഇരു വിരൽ കൊണ്ട് മെസ്സേജുകൾ താഴോട്ടു വലിച്ചാലും അവ മുഴുവനായി വായിക്കാൻ സാധിക്കും.
സിസ്റ്റം യുഐ റ്റ്യുണർ
സിസ്റ്റം യുഐ റ്റ്യുണർ വഴി കൂടുതൽ മാറ്റങ്ങൾ വരുത്താൻ കഴിയും. ഇത് ചില സമഗ്രമായതും പരീക്ഷണ അടിസ്ഥാനത്തിലുള്ള ഫീച്ചറുകളും നൽകും. ഇത് പ്രവർത്തിപ്പിക്കാൻ ക്വിക് സെറ്റിംഗ്സ് തുറന്ന ശേഷം സെറ്റിംഗ്സ് ഐക്കൺ അത് കറങ്ങുന്ന വരെ കുറച്ചു നേരം അമർത്തി പിടിക്കണം. കുറച്ചു കഴിഞ്ഞാൽ സിസ്റ്റം യുഐ റ്റ്യുണർ പ്രവർത്തിച്ചു എന്നുള്ള മെസ്സേജ് സ്‌ക്രീനിൽ തെളിയും.
ടു നോട്ട് ഡിസ്റ്റർബ് ഫീച്ചർ
നിങ്ങളുടെ ഫോൺ എപ്പോൾ പൂർണ്ണമായും നിശബ്ദമാകണം എന്ന് മുൻകൂട്ടി തീരുമാനിക്കാൻ കഴിയുന്ന ഫീച്ചർ ആണിത്. നിങ്ങൾ ഉറങ്ങുമ്പോൾ അല്ലെങ്കിൽ രാത്രികളിൽ ഈ ഫീച്ചർ വഴി നിങ്ങൾക്ക് ഫോൺ നിശബ്ദമായി വെയ്ക്കുവാൻ സാധിക്കും. ഇത് പ്രവർത്തിപ്പിക്കാനായി സെറ്റിംഗ്സ്>സൗണ്ട്>ടു നോട്ട് ഡിസ്റ്റർബ് എന്ന ഓപ്‌ഷൻ ഉപയോഗിക്കുക. നൽകിയിരിക്കുന്ന ഓപ്‌ഷനുകളും അതല്ലെങ്കിൽ നിങ്ങള്ക്ക് വേണ്ടുന്ന രീതിയിലുള്ള സജ്ജീകരണം ചെയ്യുകയും ആവാം. ഏതൊക്കെ ദിവസങ്ങളിൽ ടു നോട്ട് ഡിസ്റ്റർബ് സംവിധാനം പ്രവർത്തിക്കണം അത് എപ്പോൾ അവസാനിക്കണം, തുടങ്ങുന്ന സമയം, നിർത്തേണ്ട സമയം, ഏതെല്ലാം നോട്ടിഫിക്കേഷനുകൾ ഇതിൽ ഉൾപ്പെടണം എന്നിങ്ങനെ എല്ലാം തന്നെ നിങ്ങൾക്ക് തീരുമാനിക്കാം. അലാറങ്ങളും ഇതിൽ ഉൾപ്പെടുത്താം അല്ലെങ്കിൽ ഉൾപ്പെടുത്താതിരിക്കാം.
ഫോണ്ട്, സ്‌ക്രീൻ വലുപ്പം നിയന്ത്രിക്കാം
ന്യൂഗറ്റിലുള്ള സവിശേഷ ഫീച്ചറാണ് ഫോണ്ട് വലുപ്പവും സ്‌ക്രീനിന്റെ വലുപ്പവും നിയന്ത്രിക്കാൻ കഴിയൽ. അക്ഷരങ്ങൾ മാത്രമല്ല ആപ്പ്ളിക്കേഷനുകളുടെ വലുപ്പം, അവയുടെ വരകളും ബട്ടണുകളും ക്രമീകരിക്കൽ എന്നിങ്ങനെ ഡിസ്പ്ലേക്കു വേണ്ടുന്ന എല്ലാ ക്രമീകരണങ്ങളും ഇത് വഴി ചെയ്യാം. ഡിസ്പ്ലേ ക്രമീകരിക്കാൻ ഡിസ്പ്ലേ ഓപ്‌ഷനിൽ ഫോണ്ട് സൈസ് എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. സ്ലൈഡർ ക്രമീകരിച്ചു നിങ്ങളുടെ ആവശ്യാനുസരണം ക്രമീകരിക്കാം. അക്ഷരങ്ങൾ ഉൾപ്പെടാത്ത ഡ്രോയർ, വരകൾ, ബട്ടണുകൾ എന്നിവ ക്രമീകരിക്കാൻ സെറ്റിംഗ്സ് ആപ്പ് തുറന്നു ആപ്പ്>ഡിസ്പ്ലേ ഓപ്‌ഷൻ എടുത്ത ശേഷം സ്ലൈഡർ നീക്കി നിങ്ങൾക്ക് ആവശ്യമുള്ള ഡിസ്പ്ലേ വലുപ്പം തിരഞ്ഞെടുക്കാം.
