26 December 2017, 3:51 pm
പൊന്നാനി: മലപ്പുറത്ത് കടത്തുതോണിമറിഞ്ഞ് ഒരു കുടുംബത്തിലെ ആറുപേര്‍ മുങ്ങിമരിച്ചു. ചങ്ങരം കുളത്താണ് അപകടം നടന്നത്. നന്നംമുക്ക് നരണിപ്പുഴയിലാണ് കടത്തുതോണി മറിഞ്ഞത്. എട്ടുപേരാണ് തോണിയിലുണ്ടായിരുന്നത്.
വൈകിട്ട് 5.30 നായിരുന്നു അപകടം. മുതിര്‍ന്നവര്‍ അടക്കമുള്ളവരാണ് അപകടത്തില്‍ പെട്ടത്. മരിച്ചവരില്‍ മുന്നു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമുണ്ട്.
അപകടത്തില്‍ പെട്ടവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ആറുപേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചിട്ടില്ല. എടപ്പാളിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് രക്ഷപ്പെട്ടവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
തോണിയില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് അപകടം നടന്നത്.
ദുരന്തം ഉണ്ടായപ്പോള്‍ തന്നെ കരയില്‍ നിന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയെങ്കിലും ആറുപേരുടെയും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. രക്ഷപ്പെട്ടവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
No comments
Post a Comment