ദി ഗ്രേറ്റ്‌ ഫാദര്‍ ഹിറ്റ്‌ ഓണ്‍ യുടുബില്‍ 5 ദിവസം 5 ലക്ഷം വ്യൂ The Great Father Official Teaser 2

ദി ഗ്രേറ്റ്‌ ഫാദര്‍  ഹിറ്റ്‌ ഓണ്‍ യുടുബില്‍ 5 ദിവസം 5 ലക്ഷം വ്യൂ മായി കുതിക്കുകയാണ്
 
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘ദ ഗ്രേറ്റ് ഫാദറിന്റെ ടീസര്‍ യുടുബില്‍ വന്‍ ഹിറ്റ്‌ ആയിരികുകയാണ് ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ഹനീഫ് അദീനിയാണ്. സ്റ്റൈലിഷ് ഗെറ്റപ്പിലായിരിക്കും മമ്മൂട്ടി. സ്‌നേഹയാണ് നായിക. ബേബി അനിഖ മമ്മൂട്ടിയുടെ മകളുടെ വേഷത്തിലെത്തുന്നുണ്ട്. 





തോപ്പില്‍ ജോപ്പനു ശേഷം മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. നേരത്തെ ചിത്രത്തിന്റേതായി പുറത്തു വന്നിരിക്കുന്ന പോസ്റ്ററുകളില്‍ താരങ്ങളുടെ മുഖം വ്യക്തമാക്കിയിരുന്നില്ല. ചിത്രത്തിന് രഹസ്യ സ്വഭാവം കൂടുതലാണെന്നായിരുന്നു അണിയറ സംസാരവും. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പ്രേക്ഷകര്‍ക്ക് മുന്‍വിധി നല്‍കാതിരിക്കാനാണ് ഇത്തരം നീക്കമെന്നും അണിയറ വാര്‍ത്തകളുണ്ടായിരുന്നു.


The Great Father Official Teaser 2 | Mammootty | Haneef Adeni | August Cinema